ഉലകനായകൻ കമൽ ഹാസന്റെ വിശ്വരൂപം 2 എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
കമൽ ഹാസൻ തിരക്കഥ, സംഭാഷണം,സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവർ അഭിനയിക്കുന്നു. ഗിബ്രാനാണ് സംഗീതം. ഛായാഗ്രഹണം നിർവഹിക്കുന്നത് മലയാളികളായ സനു വർഗ്ഗീസും, ശ്യാം ദത്തുമാണ്. ഓഗസ്റ്റ് 10 നു ചിത്രം റിലീസ് ചെയ്യും.
വീണ്ടും പാട്ടുപാടുമ്പോൾ ചുണ്ടനക്കാന്‍ മറന്ന് മോഹൻലാൽ; വിഡിയോ വൈറല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക