ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ മോഹന്‍ലാല്‍ ഷോ ‘ലാലിസം’ വിവാദമായിരുന്നു. അന്ന് രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച പരിപാടിയിലെ ഗാനങ്ങള്‍ക്ക് മോഹന്‍ലാല്‍ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഇതോടെ സംഭവം വൻ വാര്‍ത്തയായിരുന്നു.
എന്നാൽ ഇപ്പോൾ മോഹന്‍ലാല്‍ വീണ്ടും സമാന രീതിയിലുള്ള അബദ്ധത്തില്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ നടത്തിയ സ്റ്റേജ് ഷോയിലാണ് മോഹന്‍ലാലിന് അബദ്ധം പറ്റിയത്. നടി പ്രയാഗ മാര്‍ട്ടിനൊപ്പം സ്റ്റേജിൽ പാടുമ്പോഴായിരുന്നു അബദ്ധം പറ്റിയത്.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഇവിടെ കയറാന്‍ സാധിക്കില്ല; നടിമാരെ ഹോട്ടലിൽനിന്ന് ഇറക്കിവിട്ടു
എന്തായാലും പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച ഗാനം പാളിയതോടെ മോഹന്‍ലാലിന്റെ പഴയ ചുണ്ടനക്കല്‍ വീഡിയോ കൂടി പുറത്തുവന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മോഹന്‍ലാല്‍ ചുണ്ടനക്കല്‍ തട്ടിപ്പ് തുടങ്ങിയിരുന്നു. അന്ന് അഫ്സലിനൊപ്പം ഹലോ എന്ന ചിത്രത്തലെ ഗാനം സ്റ്റേജ് ഷോയില്‍ ആലപിച്ചുകൊണ്ടിരിക്കയായിരുന്നു മോഹന്‍ലാല്‍. ആശ്വദിച്ചു കൊണ്ടു ഇവര്‍ പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ആരാധകന് സ്റ്റേജിലേക്ക് കയറിയത്. ഇതോടെ മോഹന്‍ലാല്‍ അയാളെ തള്ളിയിടുകയായിരുന്നു. എന്നാല്‍, അന്ന് മദ്യപിച്ചെത്തി അലമ്ബുണ്ടാക്കിയ ആരാധകനെന്നാണ് വിശദീകരണം വന്നത്.
ഇപ്പോൾ ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനമായിരുന്നു താരം ആലപിച്ചത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് ശരിക്കും പിടിച്ചിരുന്നില്ല. പക്ഷേ ഗാനം തുടങ്ങിയതോടെ അദ്ദേഹം പെട്ടെന്ന് മൈക്ക് ചുണ്ടിനടുത്തേക്ക് പിടിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഗാനം തുടങ്ങുമ്പോൾ നടി പ്രയാഗയോട് മൈക് ചുണ്ടിനടുത്തു വയ്ക്കാൻ പറയുന്നതായും വിഡിയോയിൽ കാണാം.
മറൈന്‍ ഡ്രൈവില്‍ പരസ്യ ലൈംഗികബന്ധം; പൊലീസ് എത്തിയതോടെ യുവാവ് മുങ്ങി, യുവതി പിടിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക