യുഡിഎഫ് കോട്ടയം ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുമ്പോള്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറുണ്ടോ എന്ന് കേരള കോണ്‍ഗ്രസ്എം വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം ജോസ് കെ മാണിയുടേത് കോട്ടയത്തുള്ള ജനങ്ങോടുള്ള വെല്ലുവിളിയാണെന്നും രാജ്യസഭയിലേക്ക് പോയത് ഇനി ജയിക്കില്ലെന്ന് ഉറപ്പായതിനാലാണെന്നും കോടിയേരി പറഞ്ഞു. പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്ക് മടങ്ങിയതെന്നും കോടിയേരി ചോദിച്ചു.
കോണ്‍ഗ്രസില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ നടക്കുന്ന പോര് സ്ഥാനമാനങ്ങള്‍ ലക്ഷ്യംവച്ചുള്ളത് മാത്രമാണ്. അതിനാലാണ് എല്‍ഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക