സൗദി അറേബ്യയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി റഷ്യയുടെ കുതിപ്പ്. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റഷ്യ സൗദി അറേബ്യയെ തറപറ്റിച്ചത്. ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായത്. രണ്ടാം പകുതിയില്‍, 71-ാം മിനിറ്റില്‍ ആര്‍ടെം ഡിസ്യൂബ ആതിഥേയരുടെ ലീഡ് ഉയര്‍ത്തി.
മൂന്നു ഗോളിന്റെ ലീഡില്‍ പതറിപ്പോയ സൗദിയെ ഇഞ്ചുറി ടൈമില്‍ നേടിയ രണ്ടു ഗോളുകളിലൂടെ അനായാസം റഷ്യ വിജയം നേടി . ചെറിഷേവ് അധികസമയത്തെ ആദ്യഗോള്‍ കണ്ടെത്തിയപ്പോള്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ അലക്സാണ്ടര്‍ ഗൊളോവിന് റഷ്യയുടെ തകര്‍പ്പന്‍ വിജയം പൂർത്തിയാക്കി ആതിഥേയരായ റഷ്യ വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക