സ്ത്രീകളുടെ ശ്രദ്ധ കിട്ടണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാർ ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ മസിൽ പെരുപ്പിച്ചിട്ടും നല്ല വസ്ത്രം ധരിച്ച് നടന്നാലൊന്നും സ്ത്രീകളെ ആകർഷിക്കാൻ കഴിയില്ല. അതിനായി സ്ത്രീകളുടെ മനശാസ്ത്രം ആദ്യം മനസിലാക്കണം. കഴിവും സര്‍ഗാത്മകതയും ഉള്ള പുരുഷന്മാരോടു ആയിരിക്കും എപ്പോഴും സ്ത്രീകള്‍ക്കു പൊതുവെ താല്പര്യമുണ്ടാകുന്നത്. സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നവർ നിങ്ങളിൽ ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഇത് അവരുടെ മുന്നില്‍ വെളിപ്പെടുത്താന്‍ സാധിയ്ക്കുന്ന സാഹചര്യങ്ങളുണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ആദ്യം സ്ത്രീയുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഭയം തുടങ്ങിയ എല്ലാം മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിനായി അവരോട് മനസ്സ് തുറന്നു സംസാരിക്കുക. എങ്കിൽ മാത്രമേ നിങ്ങളിൽ ഒരു നല്ല സുഹൃത്തിനെ ലഭിച്ചു എന്ന തോന്നൽ സ്ത്രീയിൽ ഉണ്ടാവുകയുള്ളൂ. മനസ്സിലാക്കാനും സങ്കടങ്ങളിലും സന്തോഷങ്ങളും കൂടെ നിൽക്കും എന്നുറപ്പുള്ള പുരുഷനിലേക്ക് സ്ത്രീകൾ പെട്ടെന്നു ആകർഷിക്കപ്പെടും.
അതുപോലെ ഒരു പുരുഷനിൽ നിന്നും സ്ത്രീകള്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത് കെയറിംഗ് ആണ്. സ്ത്രീകളെയും വേണ്ടപ്പെട്ടവരെയും ഒരുപാട് കെയർ ചെയ്യുന്നവരോട് സ്ത്രീകൾക്ക് മനസില്‍ ബഹുമാനവും ആകർഷണവും തോന്നുന്നത് സാധാരണയാണ്.
കൂടാതെ സ്ത്രീകൾ പുരുഷന്മാരിൽ ആകർഷിതരാവുന്നത് പുരുഷന്റെ തന്റേടവും ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും കണ്ടിട്ടാണ്. ഇത്തരം പുരുഷനെയാണ് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും.
എന്നാൽ ഇങ്ങനെ ശ്രമിക്കുമ്പോൾ അത് ഒരിക്കലും ഒരു പൊങ്ങച്ചരീതിയിലൂടെയാകരുത്. ഇതിന് ഉദാഹരണമാണ് പാട്ടുപാടുന്നവരും എഴുതുന്നവരുമായ കലാകാരന്മാരോടും സ്പോട്സുകാരോടും സ്ത്രീകൾക്ക് ഉള്ള പ്രത്യേക ഇഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക