ഉത്തർപ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അറുപതു വയസുകാരനിൽ നിന്നും ഡോക്ടർ വൃക്ക മോഷ്ടിച്ചതായി പരാതി. വൃക്കയിലെ കല്ലിനെത്തുടർന്ന് ഇക്ബാൽ എന്ന അറുപതു വയസുകാരൻ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ വിഭു ഗാർഗ് വൃക്ക മോഷ്ടിച്ച് ഐസ് ബാഗിലൊളിപ്പിക്കുന്നത് കണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അടച്ചു പൂട്ടിയതായും സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഉത്തർപ്രദേശ് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജാർഖണ്ഡിൽ തെരുവ് നാടകം കളിച്ച അഞ്ചു സ്ത്രീകളെ പീഡിപ്പിച്ചവരിൽ അറസ്റ്റിലായവവരിൽ പുരോഹിതനും
പ്രതികരിക്കാൻ ഇവിടെ എഴുതുക