തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് പിഎസ്സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ താല്‍ക്കാലിക ഒഴിവുകളില്‍ നിയോഗിക്കാന്‍ തീരുമാനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കെഎസ്ആര്‍ടിസിയുടെ യൂണിറ്റുകളില്‍ ജൂലൈ അറിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയില്‍ റാങ്ക് നമ്ബര്‍ വ്യക്തമായി രേഖപ്പെടുത്തണം. നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും. സ്ഥിരം ജീവനക്കാര്‍ ജോലിക്ക് വരാത്ത ദിവസങ്ങളിലായിരിക്കും ജോലിക്ക് വേണ്ടിവരിക.
അസാധുവാക്കപ്പെട്ട പിഎസ്സിയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ താല്‍ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കേണ്ടതാണെന്ന ഹൈക്കോടതി പരാമര്‍ശമുള്ളതിനാലാണ് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനത്തിന് നടപടി സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക