സ്കൂൾ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ പ്ലസ് ടു കഥ പറയുന്ന “കണ്ണാടിക്കാരി” തരംഗമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ 10K വ്യൂസ് സ്വന്തമാക്കി പ്രേക്ഷക മനം കവർന്നിരിക്കുകയാണ് കണ്ണാടിക്കാരി.
സ്ഥിരം കണ്ടുമറക്കുന്ന സ്കൂൾ പ്രണയ കഥകളിൽ നിന്ന് വ്യത്യസ്ഥമായ അവതരണവും കഥാ പശ്ചാത്തലവുമാണ് കണ്ണാടിക്കാരിയെ വേറിട്ടു നിർത്തുന്നത്. ജോണീസ് ജോൺ സംഗീതസംവിധാനം ചെയ്തിരിക്കുന്ന, കണ്ണാടിക്കാരി എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
അമിത് ആർ ശ്രീധർ പ്രൊഡക്ഷനിൽ നിർമിച്ചിരിക്കുന്ന കണ്ണാടിക്കാരി സംവിധാനം ചെയ്തിരിക്കുന്നത്, ഹാരി പ്രസാദ് ആണ്. ഹാരി പ്രസാദ് ജോണീസ് ജോൺ കൂട്ടുകെട്ടിൽ പിറന്ന “ഇനി ഞങ്ങളില്ലാതെ ” എന്ന ക്യാമ്പസ് ആൽബവും യൂട്യൂബ് ഹിറ്റ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക