പ്രശസ്ത പോൺ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന പരമ്പര കരൺജിത് കൗർ: ദി ആൺടോൾഡഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ ന്റെ ട്രൈലെർ പുറത്തിറങ്ങി. പോൺ താരമായതടക്കമുള്ള സണ്ണിയുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങൾ പരമ്പരയിലവതരിപ്പിച്ചേക്കും.
പോൺ മേഖലയിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ സണ്ണി ലിയോൺ കാനഡയിലെ സിഖ് കുടുംബത്തിലാണ് ജനിച്ചത്. പോൺ താരമായ ഡാനിയേൽ ആണ് സണ്ണിയുടെ ഭർത്താവ്. ഐറ്റം ഡാൻസുകളിലൂടെയും മറ്റും ബോളിവുഡിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ് സണ്ണി ഇപ്പോൾ.
ജൂലൈ ഒന്നിന് പരമ്പരയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. വൈകാതെ തന്റെ ജീവിതം തുറന്ന പുസ്തകമായി മാറുമെന്ന് സണ്ണിയും കൂട്ടിച്ചേർത്തു. ജൂലൈ 16 ന് പരമ്പരയുടെ ഡിജിറ്റൽ രൂപം പുറത്തുവരുമെന്ന് സൂചനയുണ്ട്. ആദിത്യ നാഥാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ര്യാസ സൗജാനിയാണ് സണ്ണിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്. രാജ് അരുൺ, കർമവീർ ലാംബ, ബിജയ് ജസ്ജിത് ആനന്ദ്, ഗ്രൂഷ കപൂർ, വൻഷ് പ്രധാൻ, മാർക്ക് ബക്നർ, എന്നിവരാണ് പരമ്പരയിലെ മറ്റ് താരങ്ങൾ. സീ ആണ് പരമ്പര നിർമ്മിക്കുന്നത്.
സിനിമയെ വെല്ലും ഈ വെഡിങ് ട്രൈലെർ; ലാലിൻറെ മകളുടെ വെഡിങ് ട്രൈലെർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക