പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒടിയന്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. ടീസർ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തൊട്ട് മുമ്പുള്ള ടീസറുകളിൽ നിന്നും വ്യത്യസ്തമായി മോഹൻലാലിൻറെ രൂപം പൂർണ്ണമായും അനാവരണം ചെയ്യുന്ന രീതിയിലുള്ളതായിരുന്നു ഇന്നലെ പുറത്തിറങ്ങിയ ടീസർ. ഒടിയൻ മാണിക്യൻ അക്ഷരാർത്ഥത്തിൽ കരിമ്പടം നീക്കി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
ലണ്ടനിലെത്തിയിട്ടും ഒടിയൻ തന്നെ പിന്തുടരുന്നു എന്ന കുറിപ്പോടെ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്ക് വച്ച ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കാളയുടെ പ്രതിമയോടൊപ്പമുള്ള സെൽഫി മോഹൻലാൽ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം ഇരുപത്തിനായിരത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. ആയിരത്തോളം പേർ ഷെയറും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക