ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ വനിതാ ജഡ്ജിയായി ഇന്ദു മൽഹോത്രയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന് എന്നിവര്‍ക്കൊപ്പമാണ് ഇന്ദു മല്‍ഹോത്രയും കേസ് പരിഗണിക്കുക.
പത്തിനും അന്പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആദ്യമേ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ മൗലീകാവകാശം ലംഘിക്കുന്നുണ്ടോയെന്നും ക്ഷേത്ര പ്രവേശനത്തിലെ വകുപ്പുകളും ബെഞ്ച് പരിഗണിക്കും.
ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ആണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
പെൺകുട്ടികളുടെ ചേലാകർമ്മം പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റം; സുപ്രീം കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക