തിരുവനന്തപുരം : കവടിയാറിന് സമീപം മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു ഇതിൽ രണ്ടാളുടെ നില ഗുരുതരാമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
നെടുങ്കാട് സ്വദേശികളായ ജ്യോതി ലക്ഷ്മി, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. പേരൂര്‍ക്കടയില്‍ നിന്നും മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകളിലൊന്നാണ് അപകടം ഉണ്ടാക്കിയത്. അതിവേഗത്തിലെത്തിയ ബൈക്ക് നര്‍മദ ജംഗ്ഷനില്‍ വച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.
മത്സരയോട്ടം നടത്തിയ ഒരു ബൈക്ക് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ബൈക്കുകളുടെ മത്സരയോട്ടം പലപ്പോഴും ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക