കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ സ്കൂളുകള്‍ക്ക് കളക്റ്റര്‍ വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു.
ശക്തമായി തുടരുന്ന മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കൂടാതെ വ്യാപകമായ കൃഷി നാശവും സംഭവിച്ചു.
കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്,കാഞ്ഞിരം എസ്എന്‍ഡിപി ഹൈസ്കൂളിനും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍, പിറയാര്‍,ഗവ.എല്‍.പി.എസ് എന്നീ സ്കൂളുകള്‍ക്കാണ് നാളെയും (13.7.2018) അവധി നല്‍കിയതായി ജില്ലാ കളക്റ്റര്‍ അറിയിച്ചത്.
കൂടാതെ വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകളും മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ, അങ്കന്‍വാടി ഉള്‍പ്പെടെയുള്ളവക്ക്) ജില്ലാ കലക്റ്റര്‍ 13.7.2018 ന് അവധി പ്രഖ്യാപിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അവധിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക