തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എം എൽ എ ഷാഫി പറമ്പിലിനെ നീക്കി. രണ്ടാഴ്ച മുൻപ് തന്നെ ഷാഫിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തെങ്കിലും പാർട്ടി നേതൃത്വം ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നത് സംബന്ധിച്ച ഇടപെടലാണ് ഷാഫിയെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് കാരണമെന്ന് പറയപ്പെടുന്നു.എന്നാൽ നേതൃത്വവുമായുള്ള ഭിന്നത കാരണം ഷാഫി രാജി വയ്ക്കുകയായിരുന്നുവെന്നാണ് ഷാഫിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്റെ ചുമതല നല്‍കിയിരുന്നു. പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെന്നാണ് ഷാഫിക്കെതിരായ ആരോപണം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വം എ.ഐ.സി.സിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഷാഫിയെ നീക്കിയത്.
അർദ്ധരാത്രിയിൽ ബസിറങ്ങി ഒറ്റക്കായിപ്പോയ സഹോദരിക്ക് കൂട്ട് നിന്ന് കെ എസ് ആർ ടി സിയിലെ ഈ സഹോദരന്മാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക