ഇത്തവണത്തെ ഓണത്തിന് മലയാളി പ്രേക്ഷകർക്കായി ദൃശ്യവിരുന്നൊരുക്കാൻ വമ്പൻ താരനിരയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് പ്രേക്ഷകർ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. കായംകുളം കൊച്ചുണ്ണിയായി നിവിൻ വേഷമിടുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കര പാക്കിയായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. ചിത്രം ഓഗസ്റ്റ് 18ന് തിയറ്ററിലെത്തും.
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടൻ ബ്ലോഗാണ് മമ്മൂട്ടിയുടെ ഓണചിത്രം. ഹരി എന്ന ബ്ലോഗെഴുത്തുകാര്അനായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. ആണ് സിതാര മിയ തുടങ്ങിയവർ നായികമാരാകുന്ന ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദൻ സഹസംവിധായകനാണ്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വരുത്താനാണ് ഓണചിത്രങ്ങളിലെ മറ്റൊരു പ്രമുഖൻ. നസ്രിയ ഫഹദ് നിർമ്മാണ പങ്കാളിയാകുന്ന ചിത്രം ഓഗസ്റ്റ് 22ന് തിയറ്ററിലെത്തും.
റിലീസിംഗ് തീയതികൾ പലതവണ മാറ്റിവച്ച ടോവിനോ നായകനാകുന്ന തീവണ്ടി എന്ന ചിത്രവും ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തും. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.
നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ബിജുമേനോൻ ചിത്രം പടയോട്ടമാണ് മറ്റൊരു ഓണം റിലീസ്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 17 ന് തീയേറ്ററുകളിലെത്തും.
‘രണ്ടാമൂഴം’ അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും അഭിമന്യുവായി പ്രണവ് ലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക