മഞ്ചേശ്വരം ബന്തിയോട് മഖ്ദൂമിയ മദ്രസയില്‍ വച്ച് സഹപാഠിയുടെ കുത്തേറ്റ് 13 വയസ്സുകാരൻ കൊല്ലപ്പെട്ടു. മഞ്ചേശ്വരം മംഗല്പാടി അടുക്കയിലെ യൂസുഫിന്റെ മകന് മുഹമ്മദ് മിദിലാജ് (13) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.
മദ്രസ ക്ലാസ് മുറിയില്‍ വച്ച് കത്രിക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തര്‍ക്കമുണ്ടായി. പിടിവലിക്കിടെ കത്രിക മിദ്ലാജിന്റെ നെഞ്ചില്‍ തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിദ് ലാജിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മിദിലാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
ഇവര്‍ തമ്മില്‍ ശത്രുതയില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതെന്നുമാണ് പ്രഥമിക നിഗമനം.
അമ്മിക്കല്ലു കൊണ്ട് അനിയൻ ചേട്ടന്റെ തലയ്ക്കടിച്ചു കൊന്നു; സംഭവം കൊല്ലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക