സംസ്ഥാന ചലച്ചിത്രപുരസ്കാര ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ സിനിമ സംസ്കാറിക രംഗത്തുള്ള നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ പ്രതിഷേധങ്ങളെയെല്ലാം മറികടന്നു കൊണ്ട് ഇന്നലെ നടന്ന പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ സഹപ്രവർത്തകർക്കിടയിൽ വരാൻ തനിക്ക് ആരുടേയും അനുവാദം ആവശ്യമില്ലെന്ന് മോഹൻലാൽ വേദിയിൽ പ്രസംഗിച്ചിരുന്നു. എന്നാൽ മോഹൻലാൽ പ്രസംഗിക്കുന്നതിനിടെ നടൻ അലൻസിയർ വേദിയുടെ മുന്നിലെത്തി മോഹൻലാലിനെതിരെ പ്രതിഷേധമറിയിച്ചു.
ലാൽ പ്രസംഗിക്കുന്നതിനിടയിൽ വേദിയുടെ മുന്നിലെത്തിയ അലൻസിയർ കൈകൊണ്ട് വെടിയുതിർക്കുന്നത് പോലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. രണ്ട് വട്ടം ഇത് തുടർന്നു. മോഹൻലാൽ പറയുന്നതെല്ലാം കളവാണെന്ന തരത്തിലായിരുന്നു അലൻസിയറുടെ പ്രവൃത്തി. ഇത് മന്ത്രി എ കെ ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുക്കുകയും ചെയ്തു. പിണറായി ഇതിനെ ചിരിയോടെയാണ് കണ്ടത്.
ആംഗ്യം കാണിച്ചതിന് ശേഷം വേദിയിൽ മോഹൻലാലിനടുത്തേക്ക് കയറാൻ ശ്രമിച്ച അലൻസിയറിനെ ചിലർ ചേർന്ന് തടഞ്ഞു. മോഹൻലാൽ അപ്പോഴേക്കും പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
തന്റെ പ്രവൃത്തിയെ പ്രതിഷേധമായി കാണണ്ട എന്നും ആപ്പോൾ തോന്നിയത് പോലെ ചെയ്തു എന്നുമാണ് അലൻസിയർ സംഭവത്തിൽ പ്രതികരിച്ചത്.
നാടൻപാട്ടിന്റെ ശീലുമായി മമ്മൂട്ടി; കുട്ടനാടൻ ബ്ലോഗിലെ മനോഹരഗാനം കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക