തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. ഒരു ഷട്ടര്‍ നിയന്ത്രിത തോതില്‍ ഉയര്‍ത്താനാണ് തീരുമാനമായതെന്ന് മന്ത്രി എം.എം.മണി അറിയിച്ചു.
അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആകും തുറക്കുക. സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ നിര്‍ദേശം നല്കി.
മുന്നറിയിപ്പ് നല്കാന് കെഎസ്ഇബി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക