തിരുവനന്തപുരം: 26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറാണ് തുറന്നത്.
ട്രയല്‍ റണ്‍ നടത്താനായി 50 സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം ഒഴുക്കിക്കളയുന്നത്.
ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. 1992ലാണ് ഏറ്റവും അവസാനം തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക