വീടിനുള്ളില്‍ വെള്ളം ഉയര്‍ന്നുവരുന്നതു കണ്ടുണ്ടായ പരിഭ്രാന്തിയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗൃഹനാഥന് മരിച്ചു. കോതമംഗലം മണികണ്ഠംചാല്‍ തളികപ്പറന്പില് വര്‍ഗീസ് (50) ആണു മരിച്ചത്.
പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് ബുധനാഴ്ച രാത്രി എട്ടോടെ വര്‍ഗീസിന്റെ വീട്ടിലും വെള്ളം കയറുകയായിരുന്നു. വെള്ളം ഉയർന്ന് വരുന്നത് കണ്ടതിനെ തുടർന്നാണ് വര്‍ഗീസിനു ഹൃദയാഘാതമുണ്ടായതെന്നു നാട്ടുകാര്‍ പറഞ്ഞു.
ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മണികണ്ഠംചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയതിനാല്‍ അതിനു സാധിച്ചില്ല. താമസിയാതെ മരണം സംഭവിച്ചു. വീട്ടില്‍ വെള്ളം കയറിയതിനാല്‍ മൃതദേഹം പിന്നീടു മണികണ്ഠംചാല്‍ സെന്റ് മേരീസ് പള്ളിയിലേക്കു മാറ്റി. ഭാര്യ: സാറാമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക