കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളിൽ മഴ തുടരുകയാണ്.
മണ്ണിടിച്ചിലിനും, മരം വീഴാനും, ഉരുൾപൊട്ടാനും സാധ്യതയുണ്ട്. വയനാട് ബത്തേരിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചിരുന്നു.കൂടാതെ കേരളമുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ)യാണ് മുന്നറിയിപ്പ് നൽകുന്നത്.
ഉത്തരാഖണ്ഡ്, ബംഗാൾ, സിക്കിം, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണു മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക