സോഷ്യല്‍ മീഡിയയില്‍ തരംഗമായി മേരി പോപ്പിന്‍സ് ചലഞ്ച്. ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മേരി പോപ്പിന്‍സ് ചലഞ്ച്. മേരി പോപ്പിന്‍സ് എന്ന വാള്‍ട്ട് ഡിസ്നിയിലെ കഥാപാത്രമാണ് ചലഞ്ചിന്റെ അടിസ്ഥാനം.
കൈയില്‍ ഒരു കുടപിടിച്ചു കൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ഈ ചലഞ്ച്. സാഹസിക ആവശ്യപ്പെടുന്ന ഒന്നാണ് മേരി പോപ്പിന്‍സ് ചലഞ്ച്. ഉയരത്തില്‍ നിന്ന് ചാടുന്നതു കൊണ്ട് തന്നെ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പാലത്തിനും കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നുമാണ് ഈ ചലഞ്ച് പലരും ചെയ്യുന്നത്. ‘എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്സ് ദ് മെഡിസിന് ഗോ ഡൗണ്‍’ എന്ന മേരി പോപ്പിന്‍സ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇനി പണവും കൈമാറാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക