വാട്സാപ്പിലൂടെ പണം കൈമാറാനുള്ള പുതിയ ഫീച്ചർ അടുത്ത ആഴ്ച നിലവിൽ വരും. ഇതിലേക്കായി എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി. ഐ, ആക്സിസ് ബാങ്ക് എന്നിവരുമായി ഫെയ്സ്ബുക് ധാരണയിലെത്തി കഴിഞ്ഞു.
ഏകദേശം 20 കോടി ഇന്ത്യക്കാർ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ പേറ്റിഎം പോലുള്ള ഡിജിറ്റൽ വാലെറ്റുകൾക്ക് ഇതൊരു വെല്ലുവിളി ആയി മാറിയേക്കാനും സാധ്യതയുണ്ട്. യു.പി.ഐ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചർ ആൻഡ്രോയ്ഡ് ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭിക്കും.
ഈ സേവനം ലഭിക്കുന്നതിലേക്കായി വാട്സാപ്പിന്റെ ലേറ്റസ്റ്റ് വേർഷൻ അപ്ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ഇതുകൂടാതെ വാട്സാപ്പ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും വേണം. ആപ്പിൽ സെറ്റിങ്സിൽ നോട്ടിഫിക്കേഷന്‍ താഴെയാകും പേയ്മെന്റ് ഓപ്ഷൻ ഉണ്ടാവുക. ഇത് ക്ലിക്ക് ചെയ്ത് ടേമ്സ് ആൻഡ് കണ്ടിഷൻസ് അംഗീകരിക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന നമ്പർ ഉപയോഗിച്ച് വെരിഫൈ ചെയ്യുക. തുടർന്ന് യു.പി.ഐ സംവിധാനം ലഭ്യമായ ബാങ്കുകളുടെ ലിസ്റ്റിൽ നിന്നും ആവശ്യമായ ബാങ്ക് സെലക്ട് ചെയ്ത് സേവനം ആക്ടിവേറ്റ് ആക്കാം. പണം അയക്കേണ്ട വ്യക്തിയും വാട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിരിക്കണം.
Also Read: ‘ഒരു ഫോട്ടോ എടുത്തോട്ടെ തലൈവാ’ – ‘ഷുവർ ഡാ കണ്ണാ’ ; ആരാധകനെ ഞെട്ടിച്ചു രജനി
പ്രതികരിക്കാൻ ഇവിടെ എഴുതുക