കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഇടുക്കി ചെറുതോണി പ്രദേശങ്ങൾ സന്ദർശിക്കും. ഇന്ന് വയനാട്ടിലേക്ക് പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ സന്ദർശനം ചെറുതോണിയിലേക്ക് മാറ്റുകയായിരുന്നു.
കേരളം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും താനും കോൺഗ്രസ് പാർട്ടിയും കേരളത്തോടൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ഡിസിസി സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കള്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.
എം.ജി സര്‍വ്വകലാശാല ഈ മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക