പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ ലോകത്തിന്റെ നാനാതുറകളിൽ നിന്നും സഹായഹസ്തങ്ങൾ നീളുകയാണ്. പ്രളയത്തിന്റെ ആദ്യ നാളുകളിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ച നടനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഡി എന്ത് ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ് വിജയ്. എന്നാൽ സാമൂഹിക പ്രതിബദ്ധത ഉള്ളതുകൊണ്ട് മാത്രമല്ല കേരളത്തെ താൻ സഹായിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
“സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ട് മാത്രമല്ല സഹായം ചെയ്യുന്നത്. ഞാനിപ്പോള്‍ ചെറിയൊരു നിലയില്‍ എത്തിക്കഴിഞ്ഞു. കുറച്ച് പൈസ കയ്യിലുണ്ട്. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇതുമതി. അതിനിടയിലാണ് കേരളത്തില്‍ സംഭവിച്ച ദുരന്തം അറിയുന്നത്. എനിക്കെന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് അഞ്ചു ലക്ഷം രൂപയായിരുന്നു. അതു ഞാന്‍ സംഭാവന നല്‍കുകയും ചെയ്തു” ; വിജയ് പറഞ്ഞു.
വിജയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗീതാഗോവിന്ദവും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക