കേരളത്തിന് സംഭവിച്ച പ്രളയക്കെടുതി മാസങ്ങൾക്ക് മുമ്പേ ചിത്രീകരിച്ച ‘സമത്വം’ എന്ന ഷോർട് ഫിലിമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാവിഷയം.
സംസ്ഥാനത്തിന് സംഭവിച്ച മഹാപ്രളയവും അതേത്തുടർന്ന് ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നതുമെല്ലാമാണ് സമത്വത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
പ്രളയനാന്തരം കേരളത്തിൽ സംഭവിച്ച കാര്യങ്ങൾ ഏറെക്കുറെ അതേപടി പകർത്തിയിരിക്കുകയാണ് മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സംവിധായകൻ.
മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ ചിത്രം ചതയം ദിനത്തില്‍ രാവിലെ 11നാണ് ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തത്. സംവിധാനത്തിന് പുറമെ എഡിറ്റിങ്, ഛായാഗ്രഹണം എന്നിവ നിര്‍വഹിചിരിക്കുന്നത് അനില്‍ നായരാണ്. തിരക്കഥഹരീഷ് നായര്‍.
ഫെബ്രുവരി 18 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
പേരിൽ മാത്രം ‘ലാഫ്’ ഉള്ള ലാഫിങ് അപ്പാർട്ട് മെന്റ് ; റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക