ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് നേരെ വധശ്രമം എന്ന് കാണിച്ച് കന്യാസ്ത്രീ പരാതി നൽകി. കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.
താന്‍ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കമുണ്ടായതായാണ് പരാതിയില്‍ പറയുന്നത്. ഗൂഢാലോചനയെക്കുറിച്ച് മഠത്തിലെ ജീവനക്കാരനാണ് തന്നോട് പറഞ്ഞതെമ്മും കന്യാസ്ത്രീ അറിയിച്ചു. ബിഷപ്പിന്റെ ബന്ധുവാണ് ബ്രേക്ക് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ജീവനക്കാരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക