മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവനടൻ നിവിൻ പോളി 25 ലക്ഷം രൂപ സംഭാവന നൽകി.
സര്‍ക്കാറിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും നിവിൻ പോളി പറഞ്ഞു.
നമ്മുടെ സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതായിരുന്നു. പ്രളയസമയം മുതല്‍ രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി പ്രവര്ത്തിച്ചവരു മുണ്ട്. അവരുടെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ ആവശ്യപ്പെട്ടു.
കേരളത്തെ സഹായിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക