വിദേശ സഹായങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാലിശവും നിസാരവുമായ ഇത്തരം ഹർജ്ജികൾ പ്രോത്സാഹിപ്പിക്കില്ലെന്ന് ഹർജ്ജി വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകനായ ജൈസൂക്ക് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രളയക്കെടുതി നിവാരണത്തിന് വിദേശ സഹായം സ്വീകരിക്കണോ എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
യുഎഇ പണം വാഗ്ദാനം ചെയ്തെന്നതിന് വ്യക്തതയില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക