സുന്ദരികള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗവും ഉണ്ടാകുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വിവാദ പരാമര്‍ശം. തന്റെ ജന്മ നഗരമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പ്രസിഡന്റിന്റെ ഈ മറുപടി. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രസ്താവനക്കെതിരെ ഉയരുന്നത്.
കൂടാതെ ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത് എന്നും റൊഡ്രിഗോ ഡ്യൂട്ടേര്‍ട് കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതോടെ രാജ്യത്തെ വനിതാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍ താന്‍ പറഞ്ഞത് ഒരു തമാശയാണെന്നും അതിന് അമിത പ്രാധാന്യം നല്‍കരുതെന്നുമാണ് പ്രസിഡന്റ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ ആറ് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ബദല്‍ ക്രമീകരണങ്ങൾ അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക