രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടാനെത്തിയ 15 കാരിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ തിന്ദ്വാരി ബാന്ദയിലാണ് സംഭവം. കഴിഞ്ഞ മാസം 26 ന് ബന്ധു കൂടിയായ യുവാവിന്റെ വീട്ടിൽ രാഖി കെട്ടാനെത്തിയ പെൺകുട്ടിയെ 21 കാരനായ മോഹിത് എന്ന യുവാവ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
ബന്ധുക്കളുടെ അടിസ്ഥാനത്തിൽ മോഹിതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ കസിനാണ് മോഹിത്. രക്ഷാബന്ധൻ ആഘോഷിക്കാൻ ഇയാളുടെ വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ രണ്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
എംഎല്‍എയ്ക്കെതിരെ വനിതാ നേതാവിന്റെ ലൈംഗികാരോപണം; അന്വേഷണത്തിന് സിപിഎമ്മിന്റെ പ്രത്യേക സമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക