2022 ൽ ഖത്തറിൽ വച്ചു നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ വോളന്റീയറാകാൻ അവസരം.
ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ 10000 രജിസ്ട്രേഷൻ പിന്നിട്ടു കഴിഞ്ഞു.
ലോകകപ്പിനായി 14000-16000 വോളന്റീയർമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 16 വയസ്സിനു മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് : www.seeyouin2022.com
95 ആം വയസ്സിൽ സ്ക്യൂബാ ഡൈവിംഗ്; പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി റേ വൂളി
പ്രതികരിക്കാൻ ഇവിടെ എഴുതുക