സൗദി അറേബ്യയില്‍ ഇനി പ്രവാസികള്‍ക്ക് താമസത്തിനായി ഫ്ലാറ്റുകള്‍ പങ്കിടാമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം. ഫ്ലാറ്റ് പങ്കിടുന്ന ഓരോ വിദേശിയുടെയും പേര് വാടക കരാറില്‍ രേഖപ്പെടുത്തണം. വാടക കരാര്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം നേരത്തെ തീരുമാനിച്ച സാഹചര്യത്തിലാണ് ഫ്ലാറ്റുകള്‍ പങ്കിടാമെന്നു മന്ത്രാലയം വ്യക്തമാക്കിയത്.
നിലവില്‍ ഒരു വ്യക്തിയുടെ പേരില്‍ മാത്രമാണ് വാടക കരാര്‍ എഴുതുന്നത്. പാര്‍പ്പിട മന്ത്രാലയത്തിനു കീഴിലുള്ള ഓണ്‍ലൈന്‍ സംവിധാനമായ ‘ഈജാര്‍’ പ്രോഗ്രാമിലൂടെയാണ് വാടക കരാര്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധിപ്പിക്കുന്നത്.
അതേസമയം പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ ഇനി വാടക കുടിശ്ശിക ഇല്ലെന്ന് വ്യക്തമാക്കേണ്ടിവരും.
ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; കൂടുതൽ വിവരങ്ങൾ അറിയാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക