സ്കൂളിൽ മൂന്നര വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിലെ സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവാണ് ഇതു സംബന്ധിച്ചു പോലീസിൽ പരാതി നൽകിയത്.
എന്നാൽ ആരാണു പീഡിപ്പിച്ചത് എന്നതു സംബന്ധിച്ചു പോലീസിനു വ്യക്തത കൈവന്നിട്ടില്ല. എല്ലാ കോണുകളിൽനിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും സ്കൂൾ അധികൃതരുടെയോ, കുടുംബാംഗത്തിന്റെയോ അയൽവാസിയുടെയോ പങ്കിനെ തള്ളിക്കളയുന്നില്ലെന്നും ഡിസിപി അസ്ലം ഖാൻ പറഞ്ഞു.
അതേസമയം പോസ്കോ നിയമം അനുസരിച്ചാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും പോലീസ് വ്യക്തമാക്കി.
ഗര്‍ഭകാലത്ത് പുഴുങ്ങിയ മുട്ട കഴിച്ചാൽ അമ്മയ്ക്കും കുഞ്ഞിനുമുള്ള ഗുണങ്ങളറിയൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക