ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഘട്ടമാണ് ഗര്‍ഭകാലം. ഈ സമയത്ത് പല കാര്യങ്ങളിലും ശ്രദ്ധ വേണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണങ്ങള്‍. ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ടതും കഴിയ്ക്കാതിരിയ്ക്കേണ്ടതുമായ പല ഭക്ഷണങ്ങളുമുണ്ട്.
ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ഒരു സമീകൃത ആഹാരമായ മുട്ട അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ വളര്‍ച്ചയ്ക്കും തൂക്കം വര്‍ദ്ധിയ്ക്കാനും മുട്ട ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ കോശവളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണകരമാണ്. ഗര്‍ഭിണികളില്‍ അധികം തടി കൂടാതെ തന്നെ തൂക്കം വര്‍ദ്ധിയ്ക്കാനുള്ള ആരോഗ്യകരമായ വഴിയാണ് മുട്ട.
അതുപോലെ ഗര്ഭകാലത് 100- മുതല്‍ 200 കലോറി വരെ ഗര്‍ഭിണികള്‍ കൂടുതല്‍ കഴിയ്ക്കണം. മുട്ടയിലെ 70 കലോറി ഇതിനുള്ള നല്ലൊരു വഴിയാണ്. ആരോഗ്യകരമായ കലോറിയാണ് മുട്ടയിലൂടെ ലഭിയ്ക്കുന്നത്. എന്നാൽ മുട്ട വേവിയ്ക്കാതെയോ പകുതി വേവിച്ചോ കഴിയ്ക്കരുത്. നല്ലപോലെ വേവിച്ച ശേഷം മാത്രം കഴിയ്ക്കുക. പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
കൂടാതെ മുട്ട കഴിയ്ക്കുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഐക്യു കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. മുട്ടയിലെ ഘടകങ്ങള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവെന്നതിന്റെ തെളിവാണത്. ഓര്‍മശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക