കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നാൽ കുടുംബക്കാർ തമ്മിൽ കൂടിചേർന്നാൽ കലഹമാണെങ്കിലോ? വീടിനുള്ളിലേക്ക് കയറാൻ തന്നെ ആർക്കും തോന്നില്ല. ബന്ധങ്ങളിലെ കലഹങ്ങൾ മാറ്റി എന്നെന്നും സന്തോഷത്തോടെ ജീവിക്കാൻ നാം താമസിക്കുന്ന വീടിന്റെ വാസ്തുവിലും ചിലതൊക്കെ ശ്രദ്ധിക്കാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം .
ഒരു വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയാണ് ബന്ധങ്ങളിലെ ഐക്യത്തെ സ്വാധീനിക്കുന്നത്. തെക്കു പടിഞ്ഞാറേ മൂലയിൽ ശുഭകരമല്ലാത്ത എന്ത് കാര്യം വരുന്നതും നല്ലതല്ല. ടോയ്ലറ്റ്. ചുവപ്പ്, നീല തുടങ്ങിയ നിറങ്ങൾ എന്നിവ തെക്കുപടിഞ്ഞാറെ മൂലയിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ വടക്ക് കിഴക്ക് മേഖല ഉല്ലാസത്തെയും പൊരുത്തത്തെയും പ്രദാനം ചെയ്യുന്നു. ഈ ഭാഗത്ത് ടോയ്ലെറ്റുകൾ നിർമ്മിക്കുന്നത് ബന്ധങ്ങള്‍ക്കിടയില്‍ ടെന്‍ഷനും അസ്വാരസ്യങ്ങളും ഉണ്ടാക്കും. ……
വീടിന്റെ വടക്ക് കിഴക്ക് മേഖല ദൈവീകതയും ചൈതന്യവും നിറഞ്ഞ മേഖലയാണ്. ഈ മേഖലയാണ് പൂജാമുറിക്ക് ഏറ്റവും ഉത്തമം. ഈ മേഖലയിൽ അടുക്കൽ പണിയുന്നത് ദാമ്പത്യബന്ധത്തിൽ കലഹങ്ങളുണ്ടാകാൻ കാരണമാകും.
വടക്ക് പടിഞ്ഞാറ് മേഖല രതിയുടെ മേഖലയായി അറിയായപെടുന്നു. വികാരങ്ങൾ നിറവേറുന്ന സ്ഥലമെന്നർത്ഥം. ഈ മേഖലയിൽ കിടപ്പുമുറി പണിയുന്നത് ദാമ്പത്യ ബന്ധത്തിലെ ഇഴയടുപ്പം വർദ്ധിപ്പിക്കും.
വീടുപണി കോൺട്രാക്ടറെ ഏൽപ്പിക്കാൻ പോവുകയാണോ? എന്നാൽ ഇത് തീർച്ചയായും വായിച്ചിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക