എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നസീര്‍ ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തില്‍ നസീര്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഇതോടെ കേസില്‍ 18 പേര് അറസ്റ്റിലായി.
കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്. 6ാം പ്രതി സനീഷാണ് കത്തിയുമായി എത്തിയതെങ്കിലും അഭിമന്യുവിനെയും അര്‍ജ്ജുനയും കുത്തിയതാരെണന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അതേസമയം, കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക