ചില സ്ത്രീകളെ ശ്രദ്ധിച്ചിട്ടുണ്ടോ, കല്യാണമൊക്കെ കഴിഞ്ഞു ഒരു പ്രസവം കഴിയുന്നതോടെ ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാകും. ചിലര്‍ക്ക് ഡയറ്റിംഗ് ഒക്കെ നടത്തിയാല്‍ പഴയ രൂപത്തിലേക്ക് എത്താന്‍ സാധിക്കുമെങ്കിലും മറ്റു ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും പയറ്റിയാലും ഒരുരക്ഷയും കാണില്ല. എന്താകും ഇതിന്റെ കാരണമെന്ന് നോക്കാം.
നിങ്ങളുടെ ജീവിതചര്യയിലെ മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം. കുഞ്ഞു പിറക്കുന്നതിനു മുന്‍പ് എത്രയൊക്കെ സൗന്ദര്യസംരക്ഷണം നടത്തുന്നവരായാലും കുടുംബവും പ്രാരാബ്ധങ്ങളും ആയാല്‍ പിന്നെ ഒരല്പം ആരോഗ്യകാര്യത്തില്‍ പിന്നോട്ടാണ്. പ്രത്യേകിച്ചു വീട്ടമ്മ കൂടിയാണെങ്കില്‍ ഒഴിവു സമയങ്ങളില്‍ ടിവി കണ്ടും, പുസ്തകം വായിച്ചും അലസമായിരിക്കാന്‍ ആണ് എല്ലാവര്ക്കും താല്പര്യം. കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുത്ത ശേഷം അവര്‍ ബാക്കി വെച്ചത് കഴിച്ചും യാതൊരു നിയന്ത്രണവുമില്ലാതെ ആഹാരം കഴിച്ചുമാണ് ആദ്യമായി തടി വെയ്ക്കാന്‍ തുടങ്ങുന്നത്.
എപ്പോഴും കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ കുട്ടിയുടെ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക. സ്വന്തം കാര്യം നോക്കാതെ നടക്കുന്നതാണ് മിക്കപ്പോഴും ഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ഇത് മനസിലാക്കി അതനുസരിച്ചു ജിവിതം ചിട്ടപ്പെടുത്തിയാല്‍ തടി കൂടാതെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാം.
ഗര്‍ഭകാലത്ത് പുഴുങ്ങിയ മുട്ട കഴിച്ചാൽ അമ്മയ്ക്കും കുഞ്ഞിനുമുള്ള ഗുണങ്ങളറിയൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക