വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയുടെ നായികയായെത്തിയ രശ്മിക മന്ദനയുടെ അമ്മ സുമന് മന്ദന.ഒരു തെലുഗു മാധ്യമത്തോടാണ് സുമന് പ്രതികരിച്ചിരിക്കുന്നത്.
2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് രശ്മിക അതെല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു.
എന്നാൽ വിവാഹം മുടങ്ങിയ വാർത്ത ശരിയാണെന്ന് സ്ഥിതികരിച്ച് ഇരിക്കുകയാണ് താരത്തിന്റെ ‘അമ്മ. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക