റബ്ബറിന്റെ വിപണന കയറ്റുമതിരീതികളിൽ റബ്ബർ ബോർഡ് പരിശീലനം നൽകുന്നു. റബ്ബറിന്റെ വിപണി, അവധിവ്യാപാരം, കയറ്റുമതി സാധ്യതകള്‍, വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍, വിപണിവികസന സാധ്യതകള്‍, ഗുണനിലവാര നിബന്ധനകള്‍, കയറ്റുമതി സംബന്ധിച്ച നിയമങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ കയറ്റുമതി-ഇറക്കുമതി നയങ്ങള്‍, വിപണി വികസന സഹായങ്ങള്‍ എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം സെപ്റ്റംബര്‍ 25-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും.
പരിശീലന ഫീസ് 1000 രൂപ (18 ശതമാനം ജി.എസ്.ടി ക്കുപുറമേ). പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്, ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനം പ്രതി 300 രൂപ അധികം നല്‍കണം.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്ബറും സഹിതം ഇമെയിലായോ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04812353325, 2353168, 2353127.
പ്രതികരിക്കാൻ ഇവിടെ എഴുതുക