സ്കൂൾ ഒാണപ്പരീക്ഷ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കാൻ തീരുമാനമായതോടെ ഒക്ടോബറിൽ ക്ലാസ് പരീക്ഷ നടത്താൻ ആലോചന. ഒാണപ്പരീക്ഷക്കുള്ള ചോദ്യപേപ്പർ ഉപയോഗിച്ചുതന്നെ ക്ലാസ് പരീക്ഷയുടെ സാധ്യത പരിശോധിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു.
അതേസമയം അടുത്ത ഗുണനിലവാര മേൽനോട്ട സമിതി (ക്യു.െഎ.പി) യോഗത്തിൽ അന്തിമതീരുമാനമെടുക്കും.
എന്നാൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരാത്ത സാഹചര്യത്തിലാണ് ഒാണപ്പരീക്ഷ ഉപേക്ഷിച്ചത്. സെപ്റ്റംബറിൽതന്നെ ക്ലാസ് പരീക്ഷ നടത്തലാണ് പരിഗണനയിൽ. അർധവാർഷിക പരീക്ഷ ഡിസംബറിൽതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക