ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു. വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കാനാണ് യമഹയുടെ ശ്രമം.
യമഹയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് 2022ഓടെ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആഗോള വിപണി ലക്ഷ്യമാക്കിയുള്ളതാണ് യമഹയുടെ ഉത്പന്നങ്ങള്‍, ഇലക്ട്രിക് ടൂവീലറുകളുടെ നിര്‍മാണവും ആഗോള വിപണി കേന്ദ്രീകരിച്ചായിരിക്കുമെന്നുമാണ് കമ്പനിയുടെ വാദം.
യമഹയുടെ ഇലക്ട്രിക് ടുവീലറുകള്‍ ജപ്പാന്, തായ്വാന് തുടങ്ങിയ രാജ്യങ്ങളില്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക