ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ തോല്പിച്ചു. ഇത് ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. എഡന്‍ ഹസാര്‍ഡിന്റെ ഹാട്രിക് കരുത്തിലായിരുന്നു ചെല്‍സിയുടെ മുന്നേറ്റം. 37, 44, 80 മിനിറ്റുകളിലായിരുന്നു ഹസാര്‍ഡിന്റെ ഹാട്രിക്ക്.
ചെല്‍സിയുടെ പട്ടിക വില്യന് എണ്‍പത്തിമൂന്നാം മിനിറ്റില്‍ പൂര്‍ത്തിയാക്കി. ബാംബയാണ് കാര്‍ഡിഫ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. 15 പോയിന്റുമായി ലിവര്‍പൂളിന് ഒപ്പമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ചെല്‍സി ലീഗില്‍ രണ്ടാം സ്ഥാനത്താണ്.
2010ന് ശേഷം ആദ്യമായാണ് ചെല്‍സി സീസണിലെ ആദ്യ അഞ്ച് കളിയിലും ജയിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനോടുള്ള മറുപടിയില്‍ ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക