മലയാളത്തിലെ ട്രെൻഡിങ് റിയാലിറ്റി ഷോയായ ബിഗ് ബോസ് അവസാന ഘട്ടത്തിലേക്കടുക്കുകയാണ് 85 ദിവസം പിന്നിയിട്ട ഷോയിൽ നിന്നും പ്രമുഖ മോഡൽ ബഷീർ ബാഷി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭർത്താവിനെ കണ്ട ബഷീറിന്റെ ഭാര്യമാർ എയർപോർട്ടിൽ കിടിലൻ വരവേൽപ്പാണ് ബഷീറിന് നൽകിയത്.
കൊച്ചിയിൽ വിമാനമിറങ്ങിയ ബഷീറിനെ ഭാര്യമാരും മക്കളും ചേർന്ന് സ്വീകരിക്കുന്ന രംഗങ്ങളടങ്ങിയ വിഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. “പുറത്തായതില്‍ വിഷമമൊന്നുമില്ല. ഇത്രയൊക്കെയേ ആഗ്രഹിച്ചിട്ടുള്ളു. ഉടന്‍ വീട്ടില്‍ പോകണം, ഭാര്യമാരെയും മക്കളെയും കാണണം. അവരുടെ കൂടെ സമയം ചെലവഴിക്കണം. എനിക്ക് അവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്” ; ബഷീര്‍ പറഞ്ഞു.
ബഷീര്‍ പുറത്ത് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങി. ശ്രീനിഷ്, പേളി മാണി, സാബു മോന്, അര്‍ച്ചന സുശീലന്, അരിസ്റ്റോ സുരേഷ്, അതിഥി, ഷിയാസ് എന്നിവരാണ് അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക