ചാമക്കടയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. പള്ളിത്തോട്ടം സ്വദേശിയായ സിയാദ് (32) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടം സ്വദേശിയായ നൗഷര്‍ എന്നയാളെയും ഇയാളുടെ ബന്ധുക്കളായ പത്തോളം പേര്‍ക്കെതിരെയും ഈസ്റ്റ് പോലീസ് കേസെടുത്തു.
നൗഷറിന്റെ സഹോദരിയുടെ മകളുമായി സിയാദ് അടുപ്പത്തിലാവുകയും യുവതിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് യുവതിയെ തിരിച്ചുകൊണ്ടുവന്ന് എന്നാൽ വീണ്ടും യുവതിയുമായി സിയാദ് അടുപ്പത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഈസ്റ്റ് പോലീസ് വ്യക്തമാക്കി . മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക