ബിജെപിക്ക് ത്രിപുരയില്‍ എതിരില്ലാ ജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 96 ശതമാനം സീറ്റുകളും ബിജെപി സ്വന്തമാക്കി. 3,386 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സപ്തംബര്‍ 30 നാണ് നിശ്ചയിച്ചിരിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതു പാര്‍ട്ടിയിലുള്ള ഒരു വലിയ വിഭാഗം രാജിവച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതോടെ 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബാക്കിയുള്ള 132 ഗ്രാമപഞ്ചായത്ത്, ഏഴ് പഞ്ചായത്ത് സമിതി സീറ്റുകളിലേക്ക് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
9 വയസ്സുകാരിക്ക് പീഡനം; കൊച്ചിയിൽ 65 കാരനായ ബിജെപി നേതാവ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക