നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതി നൽകി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് വേണ്ടി ഈ മാസം 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണു ഹര്‍ജി പരിഗണിച്ച അഡീ.സെഷന്‍സ് കോടതി അനുവാദം നല്‍കിയത്. മുൻപ് ഹൈകോടതി ജാമ്യം അനുവദിച്ചപ്പോള്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിഷ്കർഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ദിലീപ് വിദേശയാത്രക്ക് പാസ്പോര്‍ട്ട് വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചത്.
സമാന രീതിയില്‍, നേരത്തെ കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ദുബൈ യാത്രയും നടത്തിയിരുന്നു. അതിനിടെ, കേസുമായി ബന്ധപ്പെട്ട ഏഴ് രേഖകള്‍ നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയച്ചു.
കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള
പ്രതികരിക്കാൻ ഇവിടെ എഴുതുക