ഞാന്‍ രണ്ടു വിവാഹം സാഹചര്യം കൊണ്ട് കഴിച്ചു എന്നത് ശരിയാണെങ്കിലും ഞാനൊരു വിവാഹവീരനല്ലെന്ന് ബഷീർ ബഷി. ഏറെ ചർച്ച ചെയ്യപ്പെട്ട ബിഗ് ബോസ് റിയാലിറ്റി ഷോ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബോസ് എലിമിനേഷന് എപ്പിസോഡില്‍ പുറത്തായത് മോഡലായ ബഷീര്‍ ബഷിയാണ്. രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ നിറയെ കുത്തുവാക്കുകളും ബഷീറിന് കേൾക്കേണ്ടി വന്നിട്ടുമുണ്ടെന്നു ബഷി മനസ്സ് തുറക്കുന്നു. ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് ബഷീർ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ബഷീർ തുറന്നു പറഞ്ഞത്.
ബിഗ്ബോസിൽ നിന്നും പുറത്തായതിന് ശേഷം തിരിച്ചെത്തിയ ബഷീറിനെ കൂട്ടാനായി രണ്ടു ഭാര്യമാരും നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഞാന്‍ രണ്ടു സ്ത്രീകളെ ഹലാലായ രീതിയില്‍ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയെയും ഞാന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചു പോയി. ഞങ്ങള്‍ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്ക് അവളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല.
അതിനാൽ ഞാന്‍ എന്റെ ആദ്യ ഭാര്യയുടെ സമ്മതത്തോടു കൂടി വീണ്ടും വിവാഹം കഴിച്ചു. എന്നാൽ ഞാനൊരു പ്രണയ രോഗിയല്ല. ഇനിയെന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാവില്ല. പ്രണയവും, ബഷീർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക