പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന് ലോകമെമ്പാടും എന്നതുപോലെ ഇങ്ങ് കേരളത്തിലും ആരാധകരേറെയാണ്. താരം കൊച്ചിയിലെത്തിയപ്പോൾ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനങ്ങളെക്കാരണം നഗരജീവിതം സ്തംഭിച്ചത് മണിക്കൂറുകളോളമാണ്. താരത്തിനെ ഒരു നോക്ക് കാണാനും ഒരു ഫോട്ടോ ക്ലിക്ക് ചെയ്യാനും ഏറെ ആഗ്രഹമുള്ളവരാണ് സണ്ണിയുടെ ആരാധകർ.
ഏതായാലും സണ്ണിയോടൊപ്പം സെൽഫി എടുക്കുക ഇനി അത്ര പ്രയാസകരമായിരിക്കില്ല. സണ്ണിയുടെ ഒറിജിനലിനെ വെല്ലുന്ന മെഴുക് പ്രതിമ ഡല്‍ഹിയിലെ ടുസാഡ്സ് മ്യൂസിയത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. സണ്ണി തന്നെയാണ് ഇന്നലെ പ്രതിമ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് അനാച്ഛാദനം ചെയ്തത്. ബോളിവുഡ് സെലബ്രിറ്റികളായ അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, ഹൃത്വിക് റോഷന്, സല്മാന് ഖാന്, ഐശ്വര്യ റായി ബച്ചന്, മാധുരി ദീക്ഷിത്, കരീന കപൂര്‍, വിരാട് കോഹ്ലി, അനില്‍ കപൂര്‍ എന്നീ താരങ്ങള്‍ക്ക് ഒപ്പമാണ് സണ്ണിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.
“അവിസ്മരണീയമായ ഒരു അനുഭവമാണിത്. എനിക്കേറെ സന്തോഷമുണ്ട്. നിരവധി പേര് ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് അതിമനോഹരമായ രീതിയില്‍ ഈ പ്രതിമ ഒരുക്കിയത് എന്നറിയാം.ആ അധ്വാനത്തെ ഞാന്‍ അനുമോദിക്കുന്നു. എന്നെ തെരെഞ്ഞെടുത്തതിലും എനിക്ക് സന്തോഷമുണ്ട്, ഒരു അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത്” ; പ്രതിമ അനാച്ഛാദം ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.
സണ്ണിയുടെ ഭർത്താവ് ഡാനിയേലും ഭാര്യയുടെ പ്രതിമ കണ്ട് അതിസന്തുഷ്ടനായി എന്നാണ് റിപ്പോർട്ടുകൾ. പ്രതിമയോടൊപ്പം നിന്ന് സെൽഫിയെടുത്തു ഡാനിയേലും സണ്ണിയുടെ സന്തോഷത്തിൽ പങ്കു ചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക