കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടന്നു വന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് സമരത്തിന്റെ സംഘാടകർ അറിയിച്ചു.
എന്നാൽ നിരാഹാര സത്യഗ്രഹം മാത്രമേ അവസാനിപ്പിക്കുന്നുള്ളൂവെന്നും സമരം ശനിയാഴ്ച രാവിലെ 11-ന് മാത്രമേ ഒൗദ്യോഗികമായി സമരം അവസാനിപ്പിച്ചു പ്രഖ്യാപനമുണ്ടാകൂവെന്നും സമരസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക